കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട്

Update: 2021-03-10 01:12 GMT

തിരുവനന്തപുരം: കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് ബാധിതരല്ലെന്നുള്ള (ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ്) പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍പ്, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന് തമിഴ്‌നാട് അധികൃതര്‍ നിലപാടെടുത്തിരുന്നു.


ഇതുസംബന്ധിച്ച വാര്‍ത്തകളെത്തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തമിഴ്‌നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഇതേത്തുടര്‍ന്നാണ് തീരുമാനം അറിയിച്ചത്. അതേസമയം തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ പാസ് വേണമെന്ന നിബന്ധന തുടരും.




Tags:    

Similar News