അഞ്ചരമണിക്കൂർ ശസ്ത്രക്രിയ പശുവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്
ചെന്നൈ: ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്. തമിഴ്‌നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്‌നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് പശുവിനെ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റിക്ക് പുറത്തെടുത്തത്. അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പ്ലാസ്റ്റിക്കിനൊപ്പം മൊട്ടുസൂചികളും സൂചികളും കണ്ടെടുക്കുകയുണ്ടായി.
മൂത്രമൊഴിക്കുന്നതിനും വിസര്‍ജിക്കുന്നതിനും പശു നന്നെ കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍ പ്പെട്ടതോടെയാണ് ഉടമ പി മുനിരത്‌നം പശുവിനെ വിദഗ്ധ ചികില്‍സയ്‌ക്കെത്തിച്ചത്. ആറുമാസം മുമ്പാണ് ഉടമ പശുവിനെ വാങ്ങിയത്. 20 ദിവസം മുമ്പ് പശു പ്രസവിക്കുകയും ചെയ്തു. മൂന്ന് ലിറ്റര്‍ പാല് മാത്രമാണ് ലഭിച്ചിരുന്നത്. വേദനകാരണം പശു അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും വയറ്റില്‍ കാലുകള്‍ കൊണ്ട് തൊഴിക്കാറുമുണ്ടായിരുന്നു. തുടർന്നാണ് ഉടമ പശുവിനെ ആശുപത്രിയിലെത്തിച്ചത്.