ഷിബിലയുടെ പരാതികളില്‍ നടപടിയെടുക്കാതിരുന്ന ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Update: 2025-03-22 13:26 GMT
ഷിബിലയുടെ പരാതികളില്‍ നടപടിയെടുക്കാതിരുന്ന ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: താമരശേരി സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശേരി പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തു. യാസിറില്‍ നിന്ന് ഭീഷണിയുണ്ടെന്നു കാണിച്ച് ഷിബില നല്‍കിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെ നടപടിയെടുത്തത്.

റൂറല്‍ എസ്പി താമരശേരി സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്. നൗഷാദിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. യാസിറിനെതിരെ ഷിബില നല്‍കിയ പരാതി സ്‌റ്റേഷനിലെ പിആര്‍ഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ നൗഷാദ് ആണ് കൈകാര്യം ചെയ്തിരുന്നത്. ഷിബില യാസിറിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കക്കാട് നാക്കിലമ്പാട് അബ്ദുറഹ്‌മാന്റെ മകള്‍ ഷിബില(24)യെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍(26) കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ്ങില്‍ വച്ചാണ് പോലീസ് പിടികൂടിയത്.

Similar News