ചാംപ്യന്‍സ് ട്രോഫി സംഘര്‍ഷം; മധ്യപ്രദേശിലെ മോവില്‍ നൂറോളം വീടുകളും കടകളും പൊളിച്ചു (വീഡിയോ)

Update: 2025-03-22 14:07 GMT
ചാംപ്യന്‍സ് ട്രോഫി സംഘര്‍ഷം; മധ്യപ്രദേശിലെ മോവില്‍ നൂറോളം വീടുകളും കടകളും പൊളിച്ചു (വീഡിയോ)

ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ ഹിന്ദുത്വര്‍ സംഘര്‍ഷമുണ്ടാക്കിയ മസ്ജ്ദിന് സമീപത്തെ നൂറോളം വീടുകളും കടകളും ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ മോവിലാണ് സംഭവം. നൂറു കണക്കിന് പോലിസുകാരെയും ദ്രുത കര്‍മസേനയേയും വിന്യസിച്ചാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാകേഷ് പര്‍മറുടെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ എത്തിയത്. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന് രാകേഷ് പര്‍മര്‍ അവകാശപ്പെട്ടു.

മാര്‍ച്ച് ഒമ്പതിന് രാത്രിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി നേടിയത്. ഇതിന് പിന്നാലെയാണ് വിജയാഹ്ലാദമെന്ന പേരില്‍ പ്രകടനം നടത്തിയവര്‍ മസ്ജിദിലേക്ക് പടക്കം എറിഞ്ഞത്. തറാവീഹ് നമസ്‌കാരം കഴിഞ്ഞുവരുന്നവരെ ഇവര്‍ പരിഹസിക്കുകയും ചെയ്തു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. പാട്ടിബസാറിലും മാര്‍ക്കറ്റ് ചൗക്കിലും ജമാമസ്ജിദ് പരിസരത്തും ബതാക് മൊഹല്ല പ്രദേശത്തും ധാന്‍മാണ്ഡിയിലുമായി 12 ബൈക്കുകളും രണ്ടു കാറുകളുമാണ് ഹിന്ദുത്വര്‍ അഗ്നിക്കിരയാക്കിയത്.

Similar News