സോഫ്റ്റ് ബേസ് ബോള്‍ താരങ്ങള്‍ക്ക് താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ്ബ് സ്വീകരണം നല്കി
സ്വീകരണം ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു
താനൂര്‍: നേപ്പാളില്‍ നടന്ന ഏഷ്യന്‍ സോഫ്റ്റ് ബേസ്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത താനൂരിലെ താരങ്ങള്‍ക്ക് താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ് ക്ലബ്ബ് പ്രസിഡന്റ് അഫ്സല് കെ പുരം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ വികെഎം ഷാഫി അനുമോദന പ്രസംഗം നടത്തി. താരങ്ങള്‍ക്ക് ഉപഹാര സമര്‍പ്പണം കെഎന്‍ മുത്തുകോയ തങ്ങളും എം കെ ബി മുഹമ്മദും ചേര്‍ന്ന് നിര്‍വഹിച്ചു. പരിശീലകന് അസി. പ്രൊഫസര്‍ ഹംസ, ക്യപറ്റന്‍ എം സാന്ദ്ര,സെക്രട്ടറി പി പ്രേമനാഥന്‍,വിപി ശശികുമാര്‍ സംസാരിച്ചു.