അബൂദബി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ യുഎഇയില്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തി. 375,000 ദിര്‍ഹത്തില്‍ വാര്‍ഷിക ലാഭം ലഭിക്കുന്ന സ്ഥാപനങ്ങള്‍ ഒമ്പത് ശതമാനം നികുതി നല്‍കണം.
അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതലുള്ള സാമ്പത്തിക വര്‍ഷം മുതലാണ് നികുതി നല്‍കേണ്ടത്. ഇതിനായി എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ഏഴുവര്‍ഷത്തെ തുടര്‍ച്ചയായുള്ള എല്ലാ അക്കൗണ്ടുകളും ഹാജരാക്കേണ്ടതുണ്ട്. ലാഭ വിഹിതത്തില്‍ നിന്ന് മാത്രമായിരിക്കും നികുതി നല്‍കേണ്ടത്. റിയല്‍ എസ്‌റ്റേറ്റില്‍ നിന്നുള്ള നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിന് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.