നാടുകാണി ചുരത്തില്‍ ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു; വിനോദയാത്രാ സംഘത്തിലെ ഏഴുപേര്‍ക്ക് പരിക്ക്

കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത,്ആരുടേയും പരിക്ക് ഗുരുതരമല്ല

Update: 2021-12-14 05:37 GMT

നാടുകാണി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നാടുകാണി ചുരത്തില്‍ ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നാടുകാണി ചുരത്തില്‍ ദേവാല പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

മറ്റൊരു വാഹനം എതിരേ വന്നതിനെത്തുടര്‍ന്ന് അരികുചേര്‍ത്തപ്പോള്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. റോഡിന്റെ വീതി കുറവാകാം അപകടത്തിന് കാരണമായിരിക്കുന്നതെന്നാണ് പോലിസിന്റെ അനുമാനം. അപകടം നടന്ന ഉടനെ പിന്നില്‍ വന്ന മറ്റു വാഹനങ്ങളിലുള്ളവര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ പോലിസും ഫയര്‍ഫോഴ്‌സുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. നാല് പേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Tags:    

Similar News