മോദിയുടെ ദുര്‍ബല നേതൃത്വത്തിന് സായുധാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് പ്രവീണ്‍ തൊഗാഡിയ

ബാല്‍കോട്ടിലെ ആക്രമണം കൊണ്ട് സായുധാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. വ്യോമാക്രമണങ്ങള്‍ക്കു ശേഷം വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ടു മേജര്‍മാരും പത്തു ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ കൂടി ജമ്മുവില്‍ ഗ്രനേഡ് ആക്രമണമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Update: 2019-03-09 13:31 GMT

ന്യൂഡല്‍ഹി: ജെയ്‌ശെ മുഹമ്മദിന്റെ പാകിസ്താനിലെ പരിശീലന ക്യാംപില്‍ നടത്തിയ വ്യോമാക്രമണം കൊണ്ട് വേണ്ടത്ര ഫലം ലഭിച്ചില്ലെന്നും ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് ജമ്മു കശ്മീരിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്നും മുന്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. നരേന്ദ്രമോദിയുടെ ദുര്‍ബ നേതൃത്വത്തിനു സംസ്ഥാനത്തെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബംഗ്ലാദേശ് രൂപീകരണത്തിലേക്ക് നയിച്ച 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന് ചുക്കാന്‍പിടിച്ച ഇന്ദിരയെ പേരെടുത്ത് പറയാതെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

ബാല്‍കോട്ടിലെ ആക്രമണം കൊണ്ട് സായുധാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. വ്യോമാക്രമണങ്ങള്‍ക്കു ശേഷം വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ടു മേജര്‍മാരും പത്തു ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ കൂടി ജമ്മുവില്‍ ഗ്രനേഡ് ആക്രമണമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനികര്‍ കൊല്ലപ്പെടുന്നത് തുടരുകയാണെങ്കില്‍ വ്യോമാക്രമണം നടത്തിയത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. 53 മാസത്തിനിടെ 488 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.മോദി ഇതിന് മറുപടി പറയണമെന്നും രാജ്യ സുരക്ഷയെ മോദി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News