
ന്യൂഡൽഹി: 2008 ലെ മുബൈ ആക്രമണ കേസിലെ പ്രതി തഹാവൂർ ഹുസൈൻ റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു.
ന്യൂഡൽഹിയിലെ സിജിഒ സമുച്ചയത്തിലെ എൻഐഎയുടെ ഹെഡ് ഓഫീസിനുള്ളിലെ അതീവ സുരക്ഷയുള്ള ഒരു സെല്ലിലാണ് തഹാവൂർ റാണയെ പാർപ്പിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ 24 മണിക്കൂറും സെല്ലിന് കാവലുണ്ട്.
സെല്ലിൽ തനിക്ക് ഖുർആനും കടലാസും പേനയും വേണമെന്ന് റാണ ആവശ്യപ്പെട്ടു. ഇവ ഉദ്യോഗസ്ഥർ എത്തിച്ചു നൽകി എന്നാണ് റിപോർട്ടുകൾ.
യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറിയ റാണയെ ഡൽഹി കോടതി അന്വേഷണ ഏജൻസിക്ക് വിട്ടു നൽകാൻ അനുമതി നൽകുകയായിരുന്നു. 18 ദിവസത്തെ കസ്റ്റഡി അനുവദിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് റാണയെ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്.