തലശ്ശേരി ഇരട്ടക്കൊല: SDPI പ്രതിഷേധ ചത്വരം നവംബർ 29 ന് തലശ്ശേരിയിൽ

Update: 2022-11-27 09:14 GMT

കണ്ണൂർ: തലശ്ശേരിയില്‍ ലഹരി വ്യാപാരത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി നവംബർ 29ന് ചൊവ്വാഴ്ച വൈകിട്ട് 4 30ന് പ്രതിഷേധ ചത്വരം സംഘടിപ്പിക്കും.

ലഹരി മാഫിയ സംഘത്തെ ഒറ്റപ്പെടുത്തുക, ലഹരി സംഘത്തെയും , സഹായികളെയും ജനം തിരിച്ചറിയുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധ ചത്വരം സംഘടിപ്പിക്കുന്നത്.

സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ജനകീയ സമരം ശക്തിപ്പെടുത്തേണ്ടതുണ്ട്, താൽക്കാലികമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ക്രിമിനലുകളെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറിനിൽക്കണം. ലഹരി സംഘങ്ങൾ ഉയർത്തുന്ന ഭീഷണിക്ക് മുമ്പിൽ ജനങ്ങൾക്ക് നിർഭയരായി പുറത്തിറങ്ങി നടക്കാൻ കഴിയാത അവസ്ഥ കേരളത്തിൽ സംജാതമായിട്ടുണ്ട്.

മതില്‍ കെട്ടിയോ കൂട്ടയോട്ടം സംഘടിപ്പിച്ചോ മില്യൺ ഗോളടിച്ചോ ലഹരി മാഫിയയെ പ്രതിരോധിക്കാനാകില്ലെന്ന് ഇനിയെങ്കിലും സർക്കാർ തിരിച്ചറിയണം. കൊല്ലപ്പെട്ടവരും അക്രമികളുമെല്ലാം ഭരണകക്ഷിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലത്തിന്റെ മറവില്‍ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വിഭാഗങ്ങൾക്ക് നേരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും തയ്യാറാവണം.

രാഷ്ട്രീയ ബന്ധത്തിന്റെ പേരില്‍ മാഫിയാസംഘങ്ങള്‍ക്ക് പോലിസില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതായുള്ള ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കണം.

പ്രവര്‍ത്തകരെന്ന പരിഗണനയില്‍ ഇരട്ട കൊലക്കേസ് പ്രതികൾക്ക് സിപിഎം സംരക്ഷണം കൊടുക്കരുത്.

നവംബർ 29ന് വൈകിട്ട് 4 30ന് തലശ്ശേരിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്ക് ചേരണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.

Tags:    

Similar News