മതവികാരം വ്രണപ്പെടുത്തിയെന്ന്; അലിഗഢിലെ അധ്യാപകന് കാരണം കാണിക്കല്‍ നോട്ടിസ്

Update: 2022-04-06 18:40 GMT

അലിഗഢ്: അലിഗഢ് സര്‍വകലാശാല അധ്യാപകനും ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ അസിസ്റ്റന്‍ഡ് പ്രഫസറുമായ ഡോ. ജിതേന്ദ്രകുമാറിനെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബലാല്‍സംഗത്തെക്കുറിച്ചുളള ഒരു ഫോറന്‍സിക് ക്ലാസ് നോട്ടില്‍ ഇന്ത്യന്‍ ഇതിഹാസത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനാണ് നടപടി. അത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുക വഴി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മതപരമായ വികാരം വ്രണപ്പെടുത്തിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുളളത്.

ആരോപണം അന്വേഷിക്കാന്‍ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു.

Tags:    

Similar News