കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Update: 2021-08-05 11:56 GMT
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കല്‍പ്പറ്റ: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്. എല്‍.സി, ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി വിദ്യാഭ്യാസ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അംഗങ്ങള്‍ പരീക്ഷ തീയതിയ്ക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തികരിച്ചിരിക്കണം. കൂടാതെ പരീക്ഷ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയും പാടില്ല. കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ കേരള സ്‌റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ പാസ്സായവരും ആയിരിക്കണം. 2021 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്. എല്‍.സി പരീക്ഷയില്‍ ചുരുങ്ങിയത് 80 ശതമാനവും പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 90 ശതമാനവും പോയന്റ് നേടിയിരിക്കണം. അപേക്ഷാ ഫോറം www.agriworkers fund.org എന്ന സൈറ്റില്‍ ലഭ്യമാണ്. ആഗസ്റ്റ് 31 വരെ അപേക്ഷാ സമര്‍പ്പിക്കാം. ഫോണ്‍: 0493 6204602

Tags:    

Similar News