
കട്ടക്ക്: ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി 25 പേർക്ക് പരിക്ക്. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. കട്ടക്ക് ജില്ലയിലെ നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്. അപകടം നടന്നയുടൻ തന്നെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. അപകടത്തിനു കാരണം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.