പാര്‍ലമെന്റിന്റെ കാലവര്‍ഷ സമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ജൂലൈ 18ന്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ജൂലൈ 18ന്. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ആരംഭിക്കുകയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ലോക്‌സഭാ സ്പീക്കര്‍ സമ്മേളനത്തിന് ആധ്യക്ഷം വഹിക്കും. പാര്‍ലമെന്റിലെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.
കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സമ്മേളനം നടത്തുകയെന്ന് സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള പറഞ്ഞു.
ഓരോ സമ്മേളനത്തിനു മുന്നോടിയായി സര്‍വകക്ഷിയോഗം വിളിക്കുന്നത് ഒരു കീഴ്‌വഴക്കമാണ്. ആഗസ്റ്റ് 13ന് തുടങ്ങുന്ന സമ്മേളനത്തില്‍ നിരവധി പ്രധാനപ്പെട്ട ബില്ലുകള്‍ പാസ്സാക്കാനുണ്ട്.
സമ്മേളനത്തിനു മുന്നോടിയായി ബിജെപിയും നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു.
യോഗത്തില്‍ ബിജെപി മേധാവി ജെ പി നദ്ദയും രാജ്‌നാഥ് സിങ്ങും അമിത് ഷായും പങ്കെടുത്തു.
വിലക്കയറ്റം, ഇന്ധനവില വര്‍ധന, കൊവിഡ് പ്രതിരോധം തുടങ്ങിയവയായിരിക്കും പ്രതിപക്ഷം ആയുധമാക്കുക.