രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ചുമറിഞ്ഞു

Update: 2021-02-25 14:39 GMT

തിക്കോടി: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ചുമറിഞ്ഞു. വ്യാഴാഴ്ച്ച വൈകീട്ട് മൂന്നരയോടെ തിക്കോടി പഞ്ചായത്ത് ബസാറിന് സമീപമാണ് അപകടം. പയ്യോളിയില്‍ നിന്ന് കൊവിഡ് രോഗിയുമായി പോവുകയായിരുന്ന ഖത്തര്‍ കെഎംസിസിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.


കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസ്സ്‌റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിനെ ആബൂലന്‍സ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടാങ്കറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഇതിനിടയില്‍ കൊയിലാണ്ടി ദിശയില്‍ പോവുകയായിരുന്ന കാറുമായും ഇടിച്ചു. ആംബുലന്‍സ് െ്രെഡവര്‍ പയ്യോളി അയ്യന്റെ വളപ്പില്‍ സക്കറിയ (34) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാങ്കര്‍ ലോറി െ്രെഡവര്‍മാരായ കോഴിക്കോട് സ്വദേശികളായ സുജേഷ് (32), പ്രസന്നന്‍ (51), കാര്‍ യാത്രക്കാരായ ഇരിങ്ങല്‍ കോട്ടക്കല്‍ പുതിയ വീട്ടില്‍ മമ്മു (56), ഭാര്യ സുബൈദ (53) എന്നിവര്‍ക്കും നിസാര പരിക്കുണ്ട്. കോവിഡ് രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


അപകടത്തെ തുടര്‍ന്നു നാട്ടുകാര്‍ ഓടിയെത്തുബോഴേക്കും വാഹനങ്ങളില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പുക കണ്ട് അപകടത്തില്‍പെട്ട ബസിലെ യാത്രക്കാര്‍ ഇറങ്ങിഓടി. ഇതിനിടെ ടാങ്കര്‍ ലോറിയിലെ ഫയര്‍ എക്‌സ്ടിഗ്യൂഷര്‍ ഉപയോഗിച്ച് പുക നിയന്ത്രണ വിധേയമാക്കി. കൊയിലാണ്ടിയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ സി.കെ. ആനന്ദന്റെ നേതൃത്വത്തില്‍ അഗ്‌നി ശമനസേന സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.




Tags:    

Similar News