കെ. റെയില്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ വാഹന ജാഥക്ക് പയ്യോളിയില്‍ സ്വീകരണം നല്‍കി

Update: 2021-12-15 14:44 GMT

പയ്യോളി: അര്‍ധ അധിവേഗ റെയില്‍ പദ്ധതി അനാവശ്യവും കുറച്ചുപേരടങ്ങുന്ന വരേണ്യ വര്‍ഗത്തിനു മാത്രം പ്രയോജനം ചെയ്യുന്നതാണെന്ന് ടി.ടി.ഇസ്മായില്‍. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം പോലും പൂര്‍ണമായിട്ടില്ലെന്നും ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് കെ. റെയില്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച ജില്ലാ വാഹന ജാഥക്ക് പയ്യോളിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ ടി.ടി ഇസ്മായില്‍. 

നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് ഉദ്ഘാടനം ചെയ്തു. സി.പി.സദഖത്തുള്ള അദ്ധ്യക്ഷനായി. വേണുഗോപാല്‍ കുനിയില്‍, മഠത്തില്‍ അബ്ദുറഹിമാന്‍, മഠത്തില്‍ നാണു, വി.കെ. അബ്ദുറഹിമാന്‍, പി.എം.ഹരിദാസ്, പടന്നയില്‍ പ്രഭാകരന്‍, അശ്‌റഫ് കോട്ടക്കല്‍, പുത്തൂക്കാട്ട് രാമകൃഷ്ണന്‍, കെ.ടി.വിനോദന്‍, മഹിജ എടോളി, സി.പി. രവീന്ദ്രന്‍, നിഷാ ഗിരീഷ്, മഹിജ എടോളി, ജിജേഷ് കുമാര്‍, ഇ.കെ.ശീതള്‍ രാജ് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News