സൈറസ് മിസ്ത്രിയുടെ കാറപകടം നടന്ന പ്രദേശത്ത് ഈ വര്‍ഷം നടന്ന അപകടമരണങ്ങള്‍ 60 എണ്ണം

Update: 2022-09-18 05:42 GMT

താനെ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി മരിക്കാനിടയായ വാഹനാപകടം നടന്ന സ്ഥലം അപകടമരണങ്ങള്‍ക്ക് കുപ്രസിദ്ധമായത്. മിസ്ത്രിയുടെ മരണം ഒപ്പെട്ടതല്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. മിസ്ത്രിയുടെ മരണം കോര്‍പറേറ്റ് വൃത്തങ്ങളില്‍ വലിയ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു.

താനെയിലെ ഗോഡ്ബന്ദറിനും പാല്‍ഘര്‍ ജില്ലയിലെ ദാപ്ചാരിക്കും ഇടയിലുള്ള 100 കിലോമീറ്റര്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ഈ വര്‍ഷം 262 അപകടങ്ങള്‍ നടന്നു. അതില്‍ കുറഞ്ഞത് 62 പേര്‍ കൊല്ലപ്പെടുകയും 192 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അമിത വേഗവും ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവും അപകടത്തിനു കാരണമാവുന്നുവന്നാണ് വിലയിരുത്തല്‍. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതും കൃത്യമായ സൂചനാബോര്‍ഡുകള്‍ ഇല്ലാത്തതും വേഗനിയന്ത്രണ നടപടികളുടെ അഭാവവും കാരണമാവുന്നുണ്ട്.

സെപ്തംബര്‍ 4ന് സൈറസ് മിസ്ത്രി സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് കാര്‍ അപകടത്തില്‍പ്പെട്ട ചരോട്ടിക്ക് സമീപമുള്ള ഭാഗത്ത് ഈ വര്‍ഷം തുടക്കം മുതല്‍ 25 ഗുരുതരമായ അപകടങ്ങളിലായി 26 പേര്‍ മരിച്ചതായി മഹാരാഷ്ട്ര ഹൈവേ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചിഞ്ചോടിക്ക് സമീപമുള്ള ഭാഗത്ത് ഇതേ കാലയളവില്‍ 34 ഗുരുതരമായ അപകടങ്ങളിലായി 25 മരണങ്ങളും മനോരിനടുത്ത് 10 അപകടങ്ങളിലായി 11 പേരും മരിച്ചു.

മുംബൈയിലേക്ക് പോകുന്ന ദിശയില്‍ സൂര്യ നദി പാലത്തിന് മുമ്പുള്ള റോഡ് വളവുകളുള്ളതും മൂന്നുവരിപ്പാത രണ്ട് വരിയായി ചുരുങ്ങുകയും ചെയ്യുന്നതും കാരണമാണ്.

Tags:    

Similar News