ബ്രിട്ടനിലേക്കുള്ള വിമാനസര്‍വീസ് നിരോധനം ജനുവരി 7 വരെ നീട്ടി

Update: 2020-12-30 06:19 GMT

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയ ഉത്തരവ് ജനുവരി ഏഴുവരെ നീട്ടാന്‍ വ്യോമമന്ത്രാലയം തീരുമാനിച്ചു. ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിലാണ് നടപടി. ഇന്ത്യയിലും 20ഓളം പേര്‍ക്ക് കൊവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

'ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയ നടപടി 2021 ജനുവരി 7 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴിനു ശേഷം കര്‍ശനമായ നിയന്ത്രണങ്ങളോടെ സര്‍വീസ് പുനഃരാരംഭിക്കും. ഉതസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും'- വ്യോമമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ വ്യോമമന്ത്രാലയം ഉത്തരവിട്ടത്.

Tags:    

Similar News