കാത്തിരിപ്പുകേന്ദ്രത്തിലെ ബെഞ്ച് പൊളിച്ചുമാറ്റി: ന്യായീകരിച്ച് ശ്രീകൃഷ്ണ റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍; പാട്ടുപാടി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

Update: 2022-07-21 13:22 GMT

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിനു(സിഇടി) മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തെ ന്യായീകരിച്ച് ശ്രീകൃഷ്ണ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ രംഗത്തുവന്നു. തങ്ങള്‍ക്ക് മുഖം മറച്ചു നടക്കാനാവില്ലെന്നും കാണാനാവാത്തതാണ് കാണുന്നതെന്നുമായിരുന്നു ഒരു സ്വകാര്യ ടിവി ചാനലില്‍ അസോസിയേഷന്‍ അംഗങ്ങള്‍ ന്യായീകരിച്ചത്.

ബസ് സ്‌റ്റോപ്പില്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥികള്‍ അടുത്തടുത്തിരിക്കുന്നുവെന്ന് ആരോപിച്ചാണ് റെസിഡന്‍സ് അസോസിയേഷന്‍ ബെഞ്ച് വെട്ടിപ്പൊളിച്ചത്.

അസോസിയേഷന്റെ നടപടിക്കെതിരേ സാമൂഹിക -രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഡിവൈഎഫ്‌ഐ നേതാവ് എം ഷിജുഖാനും സഹപ്രവര്‍ത്തകരും കാത്തിരുപ്പുകേന്ദ്രത്തിലെത്തി പാട്ടുപാടിയാണ് പ്രതിഷേധിച്ചത്. ഞങ്ങള്‍ റോഡിലിറങ്ങി നടക്കും, പാടത്തിരുന്ന് ചിരിക്കും... എന്നുതുടങ്ങിയ ഗാനമാണ് ഷിജുഖാന്‍ ആലപിച്ചത്. സഹപ്രവര്‍ത്തകര്‍ ഗാനം ഏറ്റുപാടി. 

നിലവിലെ ഷെഡ് അനധികൃതമായി നിര്‍മ്മിച്ചതാണെന്നും അത് പൊളിച്ച കളഞ്ഞ് പുതിയ ഒന്ന് നിര്‍മിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കാത്തിരുപ്പുകേന്ദ്രം സന്ദര്‍ശിച്ച ശേഷം വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയര്‍. നാട്ടുകാരുടെ നടപടിയെ മേയര്‍ അപലപിച്ചു. 

Tags:    

Similar News