ബൈക്കുമായി പുറത്തിങ്ങാന്‍ അനുവദിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു
തിരുവല്ലം നെല്ലിയോട് റാംനിവാസില്‍ വിജയന്റെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
തിരുവനന്തപുരം: ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെതുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.തിരുവല്ലം നെല്ലിയോട് റാംനിവാസില്‍ വിജയന്റെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം അഭിജിത്ത് വീടിനു വെളിയിലിറങ്ങിയിരുന്നില്ല. ഇന്നലെ രാത്രി ബൈക്കുമെടുത്ത് പുറത്തേക്ക് പോകാനൊരുങ്ങിയ അഭിജിത്തിനെ വീട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്നു മുറിക്കുള്ളിലേക്ക് കയറിയ അഭിജിത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഗീതയാണ് മാതാവ്. തിരുവല്ലം പോലിസ് കേസെടുത്തു.