കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം ആറു ദിവസത്തിന് ശേഷം കണ്ടെത്തി
അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മല്‍സ്യബന്ധനത്തിന് പോയ രാഹുലിന്റെ (കണ്ണന്‍ 32) മൃതദേഹമാണ് കണ്ടെത്തിയത്.
കൊല്ലം: അഴീക്കലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മല്‍സ്യബന്ധനത്തിന് പോയ രാഹുലിന്റെ (കണ്ണന്‍ 32) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വള്ളത്തില്‍ നിന്ന് വീണ് കാണാതായ രാഹുലിനായി ഒരാഴ്ചയായി തിരച്ചില്‍ നടത്തുകയായിരുന്നു.
ദേവീപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ മല്‍സ്യതൊഴിലാളിയാണ് രാഹുല്‍. അഴീക്കല്‍ ഹാര്‍ബറില്‍നിന്ന് 13 നോട്ടിക്കല്‍ അകലെ വല കോരി നില്‍ക്കെയാണ് അപകടത്തില്‍പ്പെട്ടത്. അമ്മയും ഭാര്യയും രണ്ടു കുരുന്നുകളുമടങ്ങിയ കുടുബത്തിന്റെ ഏക അത്താണിയായിരുന്നു രാഹുല്‍.