അര്‍ജുന്റെ ലോറിയില്‍ നിന്നു മൃതദേഹഭാഗങ്ങള്‍ പുറത്തെടുത്തു

വണ്ടിയുടെ കാബിനില്‍ നിന്ന് ലഭിച്ച മൃതദേഹം അര്‍ജുന്റേതാണെന്ന് സംശയിക്കുന്നു

Update: 2024-09-25 10:50 GMT

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയില്‍ നിന്നു മൃതദേഹം പുറത്തെടുത്തു. വണ്ടിയുടെ കാബിനില്‍ നിന്ന് ലഭിച്ച മൃതദേഹം അര്‍ജുന്റേതാണെന്ന് സംശയിക്കുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരിച്ചിലിലാണ് ലോറി കണ്ടെത്തിയത്. ലോറി തന്റേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 16നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ കാണാതായത്. 70 ദിവസത്തിനു ശേഷമാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ തിരച്ചിലില്‍ വന്‍ വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ക്കിടെ വന്‍തോതില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, കാലാവസ്ഥ പ്രതികൂലമായതും ഗംഗാവലി പുഴ കരകവിഞ്ഞതും പ്രതിസന്ധിയുണ്ടാക്കി. തുടര്‍ന്ന് കഴിഞ്ഞ 16നാണ് ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തിവച്ചത്. അടിയൊഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നായിരുന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ 11പേര്‍ മരണപ്പെട്ടിരുന്നു.

Tags:    

Similar News