പയ്യോളി: ട്രെയിന്‍ തട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടക്കല്‍ അയിക്കേത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ കരീം (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 യോടെ മൂരാട് റെയില്‍വേ ഗേറ്റിനടുത്തു വച്ചാണ് ട്രെയിന്‍ തട്ടിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു. ബസ് ഡ്രൈവറായിരുന്നു. ഖബറടക്കം നാളെ കോട്ടക്കല്‍ അങ്ങാടി പള്ളിയില്‍.
ഭാര്യ: റോസിന, മകന്‍: മുഹമ്മദ് അ ദിനാന്‍, മാതാവ്: ഹാജറ, സഹോദരങ്ങള്‍: ഹാഷിം, അഫ്‌സത്ത്, ഫൈസല്‍