ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടുകിട്ടിയ കാറ് വീണ്ടും ലേലം ചെയ്യുന്നു

Update: 2022-05-12 14:44 GMT

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നല്‍കിയ ഥാര്‍ വീണ്ടും ലേലം ചെയ്യുന്നു. ഈ വാഹനത്തിന്റെ രണ്ടാമത്തെ ലേലമാണ് ഇത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് ലേലം ചെയ്തപ്പോള്‍ പ്രവാസി വ്യവസായിയായ ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദാണ് ലേലം പിടിച്ചത്. 15,10,000 രൂപക്കാണ് കാര്‍ ലേലംകൊണ്ടത്. എന്നാല്‍ കാര്‍ കൈമാറാന്‍ ദേവസ്വം തയ്യാറായില്ല. ഒരാളേ ലേലത്തില്‍ പങ്കെടുത്തുള്ളൂ തുടങ്ങി നിരവധി കാരണങ്ങള്‍ ഇതേകുറിച്ച് പറഞ്ഞിരുന്നു.

ഇതിനെതിരേ ചിലര്‍ പരാതിയും നല്‍കി. 5,000 രൂപയില്‍ കൂടുതലുളള ഏത് വസ്തു വില്‍ക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹരജിയിലെ ആരോപണം. ദേവസ്വം കമ്മിള്ളി ആദ്യ ലേലത്തിന് അനുകൂലമായിരുന്നെങ്കിലും ദേവസ്വം കമ്മീഷണറാണ് ഉടക്കുണ്ടാക്കിയത്. ആ വാഹനമാണ് വീണ്ടും ലേലം കൊള്ളാന്‍ നിശ്ചയിച്ചത്.

Tags:    

Similar News