ശുപാര്‍ശ ചെയ്തതിനേക്കാള്‍ 60 ശതമാനം കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2021-08-11 19:15 GMT

കൊച്ചി: വാഗ്ദാനം ചെയ്തിനേക്കാള്‍ 60 ശതമാനം കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചു. കെ പി അരവിന്ദന്‍, ഡോ. പ്രവീണ്‍ ജി പൈ എന്നിവര്‍ നല്‍കിയ ഹരജിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് കേന്ദ്രത്തിന്റെ അവകാശവാദം. കേരളത്തിന് ജനസംഖ്യാനുപാതികമായി വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. 

കേന്ദ്ര സര്‍ക്കാരിനു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാര്‍ ഹാജരായി. സത്യവാങ് മൂലമനുസരിച്ച് സംസ്ഥാനത്തിന് 39,02,580 ഡോസ് വാക്‌സിനാണ് നല്‍കേണ്ടത്. എന്നാല്‍ അതിനു പകരം 61,36,720 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. അതായത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതിനേക്കാള്‍ 60 ശതമാനം കൂടുതല്‍.

ദേശീയ അടിസ്ഥാനത്തില്‍ കേരളം മുന്‍ഗണനാ വിഭാഗങ്ങളില്‍ 55 ശതമാനത്തിനും വാക്‌സിന്‍ നല്‍കിയപ്പോള്‍ ദേശീയ ശരാശരി 42 ശതമാനമായിരുന്നു. ആകെ ജനസംഖ്യയുടെ 12 ശതമാനത്തിന് വാക്‌സിന്‍ നല്‍കിയപ്പോള്‍ കേരളത്തില്‍ അത് 22 ശതമാനമാണ്. വാക്‌സിന്‍ ലഭ്യതക്കനുസരിച്ച് കേരളത്തിന് വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

പൊതുതാല്‍പ്പര്യ ഹരജി നല്‍കിയ ഡോ. അരവിന്ദന്‍ സംസ്ഥാനസര്‍ക്കാരിന്റെ കൊവിഡ് വിദഗ്ധ സമിതി അംഗവും പൈ പൊതുജനാരോഗ്യ വിദഗ്ധനുമാണ്.  

Tags:    

Similar News