'വാക്‌സിനുകളുടെയല്ല, മന്ത്രിമാരുടെ എണ്ണമാണ് കൂടിയത്; കേന്ദ്ര മന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകളുടെ എണ്ണമല്ല, മന്ത്രിമാരുടെ എണ്ണമാണ് കൂടിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിദിന ശരാശരി പ്രതിരോധ കുത്തിവയ്പ്പുകളുടെ ചാര്‍ട്ട് പങ്കുവച്ച് കൊണ്ടാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. 2021 ഡിസംബറോടെ എല്ലാ മുതിര്‍ന്നവര്‍ക്കും കുത്തിവയ്പ് നല്‍കാനുള്ള ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടുപോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2021 ഡിസംബറോടെ 60 ശതമാനം ജനങ്ങള്‍ക്കും രണ്ട് ഡോസുകളും കുത്തിവയ്പ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. പ്രതിദിനം ആവശ്യമായ വാക്‌സിനേഷന്‍ നിരക്ക് 8.8 ദശലക്ഷമാണ്. എന്നാല്‍ കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ യഥാര്‍ത്ഥ കുത്തിവയ്പ്പുകള്‍ പ്രതിദിനം ശരാശരി 3.4 ദശലക്ഷം ആയിരുന്നു. പ്രതിദിനം 5.4 ദശലക്ഷം കുറവാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"Number Of Ministers Increased, Not Of Vaccines": Rahul Gandhi's Jibe At Centre