കൊല്ലത്തും പാലക്കാടും ചൂടു കൂടും; 38° വരെ ഉയരാൻ സാധ്യത

Update: 2024-03-15 06:46 GMT

തിരുവനന്തപുരം: 2024 മാര്‍ച്ച് 14 മുതല്‍ 18 വരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില കാണിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 38°  സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36° സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്നാണ് റിപോര്‍ട്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കും താപനില എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 14 മുതല്‍ 18 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ചൂടു കൂടുന്നതു കാരണം ഉയര്‍ന്ന താപനില മുന്നറിയിപ്പായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News