2021 ഭൂമിയിലെ ഏറ്റവും ചൂടേറിയ ആറാമത്തെ വര്‍ഷം; ഞെട്ടിക്കും ഈ താപനില റിപോര്‍ട്ടുകള്‍

ചരിത്രത്തിലെ തന്നെ ഏറ്റവും താപമേറിയ ആറാമത്തെ വര്‍ഷമാണ് കഴിഞ്ഞു പോയത്. ഭൗമതാപം വന്‍ തോതില്‍ കൂടുന്നത് അടുത്ത കാലത്തായി പതിവായിരിക്കുകയാണ്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

Update: 2022-01-14 14:59 GMT

വാഷിങ്ടണ്‍: ഭൗമതാപം വര്‍ഷം തോറും ഉയരുകയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. പുതുതായി പുറത്തുവിട്ട നിരവധി താപനില അളവുകള്‍ പ്രകാരം, 2021 ഏറ്റവും ചൂടേറിയ വര്‍ഷങ്ങളിലൊന്നായിരുന്നു. ഭൗമതാപം അളക്കുന്ന ശാസ്ത്രജ്ഞരാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചരിത്രത്തിലെ തന്നെ ഏറ്റവും താപമേറിയ ആറാമത്തെ വര്‍ഷമാണ് കഴിഞ്ഞു പോയത്. ഭൗമതാപം വന്‍ തോതില്‍ കൂടുന്നത് അടുത്ത കാലത്തായി പതിവായിരിക്കുകയാണ്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് ഇവര്‍ പറയുന്നു.

നാസ, നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ യുഎസ് ഗ്രൂപ്പുകളാണ് ഈ റിപോര്‍ട്ട് പുറത്തുവിട്ടത്. മുമ്പുള്ള താപമേറിയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നില്‍ ആയിരുന്നില്ല 2021.

ഏറ്റവും താപമേറിയ വര്‍ഷങ്ങളായി 2016, 2020 എന്നിവയെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1800കള്‍ക്ക് ശേഷം വരുന്ന ഏറ്റവും തീവ്രമായ അന്തരീക്ഷ താപമുള്ള വര്‍ഷമാണ് 2021. ആറ് വ്യത്യസ്ത റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം ശരിവെക്കുന്നത്. 2018 ഏറ്റവും താപമേറിയ വര്‍ഷങ്ങളിലൊന്നായിരുന്നു. 2021നൊപ്പം ഈ വര്‍ഷവും ആറാം സ്ഥാനത്തുണ്ടെന്ന് നാസ പറയുന്നു. എന്നാല്‍, എന്‍ഒഎഎ റിപ്പോര്‍ട്ടില്‍ 2021നെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലാനിന താപനനില ആകെ താളം തെറ്റിച്ചെന്നും, 2016ല്‍ എല്‍ നിനോ അതിന് ആക്കം കൂട്ടിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാലും 2021 ആണ് താപമേറിയ ലാനിന വര്‍ഷമായി കണക്കാക്കുന്നത്.

2021 വരും വര്‍ഷങ്ങളില്‍ പട്ടികയില്‍ തന്നെ ഉണ്ടാവുമെന്ന് പറയാനാവില്ലെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. വരാനിരിക്കുന്നത് ഇതിലൂം താപമേറിയ വര്‍ഷങ്ങളാവും. അത് അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചേക്കാമെന്നും ബെര്‍ക്ല്‌ലി എര്‍ത്തിലെ കാലാവസ്ഥാ ഗവേഷകന്‍ സീക്ക് ഹോസ്ഫാദര്‍ പറയുന്നു.ഇവരും 2021 താപമേറിയ വര്‍ഷമായിട്ടാണ് പറഞ്ഞിട്ടുള്ളത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാണുന്ന ട്രെന്‍ഡാണിതെന്ന് ഹോസ്ഫാദര്‍ പറയുന്നു. ആശങ്കപ്പെടുത്തുന്നത് ഇത് ക്രമാതീതമായി ഉയരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യരുടെ ഇടപെടല്‍ മൂലം പ്രകൃതിക്കുണ്ടാവുന്ന മാറ്റങ്ങളാണ് ഈ ഭൗമ താപത്തിന് കാരണമെന്ന് നാസയിലെ കാലാവസ്ഥാ ടീമിലെ ശാസ്ത്രജ്ഞനായ ഗവിന്‍ ഷ്മിഡ്റ്റ് പറഞ്ഞു.

കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറച്ചില്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടരുമെന്നും ഷ്മിഡ്റ്റ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ എട്ട് വര്‍ഷവും താപമേറിയ വര്‍ഷങ്ങളായിരുന്നു. 140 വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ നിലവിലെ താപനില രണ്ട് ഡിഗ്രി ഉയര്‍ന്നിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോള്‍. വന്‍ തോതില്‍ ഭൗമതാപം ഉയരുന്നതാണ് കാണുന്നത്. 2022 ചൂടേറിയ വര്‍ഷങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉണ്ടാവുമെന്നും കാലാവസ്ഥാ ഗവേഷകര്‍ പ്രവചിക്കുന്നു. ഏറ്റവും തീവ്ര താപനിലയുള്ള വര്‍ഷമായി 2022 മാറാനും സാധ്യതയേറെയാണ്. ആര്‍ട്ടിക്കിലേയും അന്റാര്‍ട്ടിക്കിലേയും മഞ്ഞുരക്കത്തിനും അതിലൂടെ കടല്‍ജലനിരപ്പ് ഉയരാനും സാധ്യതയേറെയാണ്. ഇത് തീര ജനതയേയും ദ്വീപ് വാസികളേയും പ്രതികൂലമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

Similar News