കോലാറിലെ ക്ലോക്ക് ടവര്‍; സംഘപരിവാര്‍ മാധ്യമങ്ങളുടെ വര്‍ഗീയപ്രചാരണം ഇതാ ഇങ്ങനെ!
ഉസ്മാന്‍ ഹമീദ് കട്ടപ്പന
കോഴിക്കോട്: കര്‍ണാടകയിലെ കോലാര്‍ പട്ടണത്തിലെ ഷാഹിമഹല്‍ ദര്‍ഗയുടെ മുന്നില്‍ 1930ല്‍ മുസ്തഫ സാഹിബ് എന്ന വ്യാപാരി നിര്‍മിച്ച ക്ലോക് ടവര്‍ എന്തിനെയും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന സംഘപരിവാറുകാരുടെ മനോഭാവത്തിന് ഉദാഹണമാവുകയാണ്. ദര്‍ഗയില്‍ നേരത്തെ മുതല്‍ കൊടിതോരണങ്ങളുയര്‍ത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം ചിലര്‍ അവിടെ ദേശീയപതാക ഉയര്‍ത്തണമെന്ന ആവശ്യവുമായി വന്നു. ആരും എതിര്‍പ്പൊന്നും പറഞ്ഞില്ല. പക്ഷേ, ഇത് വാര്‍ത്തയാക്കിയ ഹിന്ദുത്വമാധ്യമങ്ങളാകട്ടെ ഇതുവരെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കാതിരുന്ന ടവറില്‍ ആദ്യമായി പതാക ഉയര്‍ത്തിയെന്നാണ് എഴുതിയത്. മാത്രമല്ല, ആഘോഷസമയത്ത് അലങ്കരിച്ച ക്ലോക് ടവറിനെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഉപയോഗിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച ഉസ്മാന്‍ ഹമീദ് കട്ടപ്പനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:
കര്‍ണാടകയിലെ കോലാര്‍ പട്ടണത്തിലെ ഷാഹിമഹല്‍ ദര്‍ഗ്ഗയുടെ മുന്നിലായി 1930ല്‍ മുസ്തഫ സാഹിബ് എന്ന വ്യാപാരി പണിതതാണ് ക്ലോക്ക് ടവര്‍..
ദര്‍ഗ്ഗയുടെ മുന്നിലുള്ള, ദര്‍ഗ്ഗയുടെ പഴയ ഭാരവാഹി പണിത ടവറിന്, സ്വാഭാവികമായും ദര്‍ഗ്ഗ ഭാരവാഹികള്‍ കാലാകാലങ്ങളില്‍ പെയിന്റടിക്കുകയും, കൊടിയും തോരണങ്ങളും ഉയര്‍ത്തുകയും ചെയ്തിയിരുന്നു.
കോലാറില്‍ നിന്നുള്ള ബിജെപി ലോക്‌സഭാ എംപി മുനിസ്വാമി മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട്, ക്ലോക്ക് ടവറില്‍ ദേശീയപതാക ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് പ്രസ്താവനയിറക്കി. സ്ഥലം ബിജെപി എം.എല്‍.എ ഇതേ ആവശ്യത്തില്‍ കഴിഞ്ഞയാഴ്ച സമരം നടത്തി.
ജില്ലാ ഭരണകൂടവും അധികാരികളും ദര്‍ഗ്ഗ ഭാരവാഹികളുമായും സ്ഥലത്തെ മുസ് ലിംകളുമായും ചര്‍ച്ചനടത്തി..
ചുരുക്കം ചിലര്‍, തങ്ങളുടെ പൂര്‍വികര്‍ നിര്‍മ്മിച്ച സ്വകാര്യവസ്തുവിന്റെ പേരില്‍ ബിജെപി നടത്തുന്ന വര്‍ഗ്ഗീയപ്രചാരണത്തെ എതിര്‍ത്ത് പ്രതിഷേധം അറിയിച്ചെങ്കിലും ദേശീയപതാക ഉയര്‍ത്തുന്നതിന് എതിര്‍പ്പൊന്നും പറഞ്ഞില്ല..
ഇന്നലെ ജില്ലാ ഭരണകൂടം ക്ലോക്ക് ടവറില്‍ ദേശീയപതാക ഉയര്‍ത്തി.
അതിന് ഏതോ ആഘോഷസമയത്ത് അലങ്കരിച്ച ക്ലോക്ക് ടവറിന്റെ ചിത്രം ചേര്‍ത്ത് 'വിസര്‍ജ്ജനം' കൊടുത്തിരിക്കുന്ന വാര്‍ത്തയാണിത്..
ദേശീയ ചാണകമാധ്യമങ്ങളും വാര്‍ത്തയെ പരമാവധി മുസ്ലിംവിരോധം വളര്‍ത്താവുന്ന രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്..
ഏതോ രാജ്യത്തിന്റെ ശത്രുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു, പോലീസും പട്ടാളവും നിരന്നുനിന്ന് ബലംപ്രയോഗിച്ച് ദേശീയപതാക ഉയര്‍ത്തിയ രീതിയിലാണ് വാര്‍ത്തകള്‍..
വാര്‍ത്തയ്ക്ക് അടിയിലായി അഭിനവ ദേശസ്‌നേഹികള്‍ നിരന്നുനിന്ന് മുസ്‌ലിംകള്‍ക്ക് ജിഹാദി, പാകിസ്ഥാനി ചാപ്പകള്‍ അടിക്കുന്ന തിരക്കിലാണ്..
ഇന്നലെത്തന്നെ അതേ കര്‍ണാടകയില്‍ വേറൊരു സംഭവം ഉണ്ടായിട്ടുണ്ട്.
ഹിന്ദുസമൂഹം ഒരുമിച്ചുനിന്ന് ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി കൊണ്ടുവരുമെന്ന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് ഇന്നലെ പ്രസ്താവിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ ദേശീയപതാക രാജ്യത്തിന് യോജിച്ചതല്ല എന്നുപറഞ്ഞ് ദേശീയപതാകയെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്..
പക്ഷേ, ഈ അഭിനവ രാജ്യസ്‌നേഹികളും അവരുടെ കുഴലൂത്തുകാരായ മാമാ മാധ്യമങ്ങളും വിസര്‍ജ്ജനവും അത് അറിഞ്ഞിട്ടേയില്ല!