കോഴിക്കോട്: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ച് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശി ജയന്തിയാണ്(22) മരിച്ചത്. ബാലുശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉഷ സ്‌കൂളിലെ പരിശീലകര്‍ കടുത്ത മാനസ്സിക സമ്മര്‍ദ്ദം നേരിട്ടിരുന്നതായി പരാതിയുയര്‍ന്നിരുന്നു.
ഒന്നര വര്‍ഷമായി ജയന്തി ഇവിടെ പരിശീലകയാണ്.