തിരൂര്‍: ന്യായമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സമരം ചെയ്യുന്ന കര്‍ഷകരെ കൊന്നും ന്യൂനപക്ഷങ്ങളെ അപരവല്‍കരിച്ചും പൊതു വിഭവങ്ങള്‍ കുത്തകകള്‍ക്ക് തീരെഴുതി കൊടുത്തും തൊഴിലാളി വിരുദ്ധമായ നിയമനിര്‍മ്മാണം നടത്തിയും രാജ്യം ഭരിക്കുന്ന മോദിയും കൂട്ടരും മനുഷ്യപ്പറ്റില്ലാത്ത കോര്‍പറേറ്റുകളുടെ ദല്ലാളുകളാണെന്ന് ഐഎന്‍എല്‍ മലപ്പുറം ജില്ല കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച കര്‍ഷക ഐക്യദാര്‍ഡ്യ സംഗമം കുറ്റപ്പെടുത്തി. അന്നം തരുന്ന കര്‍ഷക സമരത്തെപ്പോലും ക്രൂരമായി നേരിടുന്ന യു പിയിലെ യോഗി സര്‍ക്കാര്‍ സ്വതന്ത്ര്യ ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ഭരണകൂടമാണ്.
കര്‍ഷക ഐക്യദാര്‍ഡ്യ സദസ്സ് ജില്ല പ്രസിഡന്റ് തയ്യില്‍ സമദ് ഉല്‍ഘാടനം ചെയ്തു. വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ടി സൈത് മുഹമ്മദ് അധ്യക്ഷതവഹിച്ചു. മീഡിയ സെക്രട്ടറി സി പി അബ്ദുല്‍ വഹാബ് മുഖ്യപ്രഭാഷണം നടത്തി. എന്‍എല്‍യു സംസ്ഥാന ട്രഷറര്‍ ഉദൈഫ് ഉള്ളണം, ഡോക്ടര്‍ അബു കുമ്മാളി, ജില്ല നേതാക്കളായ കെ റഹ്മത്തുള്ള ബാവ, നാസര്‍ ചിനക്കലങ്ങാടി, കെ കെ എം കുറ്റൂര്‍, എ കെ സിറാജ്, ഗഫൂര്‍ പൊയിലിശ്ശേരി, സലീം പൊന്നാനി, ബഷീര്‍ ചേളാരി സംസാരിച്ചു.