'രാജ്യത്തെ വംശഹത്യക്ക് വിട്ടുനല്‍കില്ല':കാംപസ് ഫ്രണ്ട് സെമിനാര്‍ 20ന്

Update: 2022-02-19 05:08 GMT

കണ്ണൂര്‍: 'രാജ്യത്തെ വംശഹത്യക്ക് വിട്ടുനല്‍കില്ല' എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഫെബ്രുവരി 20ന് രാവിലെ 10.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ കാംപസ് ഫ്രണ്ട് ദേശീയ ജന. സെക്രട്ടറി അശ്‌വാന്‍ സാദിഖ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സെബ ഷിരീന്‍, കമ്മിറ്റിയംഗങ്ങളായ എന്‍ മിസ്ഹബ്, അഡ്വ. സി പി അജ്മല്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉനൈസ് സി കെ എന്നിവര്‍ പങ്കെടുക്കും.

Tags:    

Similar News