കോഴിക്കോട്: കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ കാണാതായ റിന്‍സിയെ പോലിസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നിസാറിനൊപ്പം പോയതായിരുന്നു.
സെപ്റ്റംബര്‍ 24നാണ് കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കറായ പ്രസാദിന്റെ ഭാര്യ റിന്‍സിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതായത്. പെരിന്തല്‍മണ്ണ പോലിസ് കഴിഞ്ഞ 10ന് റിന്‍സിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊയിലാണ്ടി പൊലീസ് ചാര്‍ജ് ചെയ്ത മിസ്സിങ്ങ് കേസിലെ യുവതിയാണ് ഇതെന്ന് അതോടെ വ്യക്തമായി.
തുടര്‍ന്ന് കൊയിലാണ്ടി എസ്‌ഐ കെ ടി രഘുവും വനിതാ പൊലീസ് അനഘയും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു . ചൈല്‍ഡ് ലൈനിലാക്കി കുട്ടിയെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. വിവാഹിതനായ നിസാറും ഭര്‍ത്തൃമതിയായ റിന്‍സിയും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് പോലിസ് പറയുന്നത്.