ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ മരണപ്പെട്ട അതേ ദിവസത്തില്‍ ദമ്പതിമാര്‍ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു

രണ്ടു വര്‍ഷം മുമ്പ് സെപ്റ്റംബര്‍ 15നാണ് ഇവരുടെ ഇരട്ട പെണ്‍കുട്ടികള്‍ ഗോദാവരി നദിയിലുണ്ടായ ബോട്ടപകടത്തില്‍ മുങ്ങിമരിച്ചത്

Update: 2021-09-19 19:37 GMT
ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ മരണപ്പെട്ട അതേ ദിവസത്തില്‍ ദമ്പതിമാര്‍ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു

വിശാഖപട്ടണം: ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ച അതേ ദിവസം തന്നെ രണ്ട് വര്‍ഷത്തിനു ശേഷം ദമ്പതിമാര്‍ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു. വിശാഖപട്ടണത്തിലെ ഗ്ലാസ്‌നിര്‍മാണ സ്ഥാപനത്തിലെ ജോലിക്കാരനായ അപ്പല രാജുവിന്റെ ഭാര്യ ഭാഗ്യലക്ഷ്മിയാണ് ഇരട്ട മക്കള്‍ മരണപ്പെട്ട അതേ ദിവസം തന്നെ വീണ്ടും ഇരട്ടകള്‍ക്ക് ജന്മം നല്‍കിയത്.


രണ്ടു വര്‍ഷം മുമ്പ് സെപ്റ്റംബര്‍ 15നാണ് ഇവരുടെ ഇരട്ട പെണ്‍കുട്ടികള്‍ ഗോദാവരി നദിയിലുണ്ടായ ബോട്ടപകടത്തില്‍ മുങ്ങിമരിച്ചത്. കൃത്യം രണ്ടു വര്‍ഷം കഴിഞ്ഞ അതേദിനം അവര്‍ക്ക് ഇരട്ട പെണ്‍ മക്കള്‍ തന്നെ പിറന്നു.


തെലങ്കാനയിലെ രാമക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് ബോട്ടപകടത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ മരിച്ചത്. അപ്പല രാജുവിന്റെ അമ്മയും മരിച്ചിരുന്നു. ഐവിഎഫ് ചികിത്സയിലൂടെയാണ് ഭാഗ്യലക്ഷ്മി വീണ്ടും ഗര്‍ഭം ധരിച്ചത്.




Tags:    

Similar News