കാംപസുകളില്‍ യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്ന സിപിഎം ഭാഷ്യം ആര്‍എസ്എസിനെ പിന്തുണയ്ക്കാന്‍: കാംപസ് ഫ്രണ്ട്
നൈതിക, ധൈഷണിക മേഖലകളിലുള്ള സമുദായത്തിന്റെ മുന്നേറ്റവും, അതിനു സഹായകമാവുന്ന സംഘടനകളുടെ സാന്നിധ്യവും കാവിവത്കരിക്കപ്പെട്ട സിപിഎമ്മിനെ ചെറുതല്ലാത്ത വിധം വേട്ടയാടപ്പെടുന്നുണ്ട് എന്നതിന് ഉദാഹരണമാണ് ഇത്തരം അസഹിഷ്ണുതയുളവാക്കുന്ന നിലപാടുകള്‍.
കണ്ണൂര്‍: കാംപസുകളില്‍ യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്ന സിപിഎം ഭാഷ്യം ആര്‍ എസ്എസിനെ പിന്തുണയ്ക്കാനും അത് വഴി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുമാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സെബാ ഷിരീന്‍. സിപിഎം സമ്മേളനങ്ങളുടെ ഭാഗമായുള്ള ഉദ്ഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പിലാണ് ആര്‍എസ്എസിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്ന പരമാര്‍ശമുള്ളത്.
ബിഷപ്പിന്റെ വര്‍ഗീയ പ്രചാരണത്തിന് ഒത്താശ നല്‍കുന്ന പ്രഖ്യാപനമാണ് സിപിഎമ്മും നടത്തിയിരിക്കുന്നത്. ലൗ ജിഹാദ് നടത്തി പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് നായിക്കുന്നുവെന്ന സംഘപരിവാര്‍ വാദത്തിന് കരുത്തേകുന്ന നിലപാടാണ് സിപിഎമ്മും യുവതികള്‍ തീവ്രവാദത്തിലേക്ക് പോകുന്നു എന്ന് പറയുന്നതിന് പിന്നില്‍. കോടതിയും അന്വേഷണ ഏജന്‍സികളും കൈയൊഴിഞ്ഞ പ്രശ്‌നം ആര്‍എസ്എസിനൊപ്പം നിന്ന് ഉണ്ടെന്ന് പറയാനാണ് സിപിഎം ശ്രമിക്കുന്നത്. പ്രൊഫഷനല്‍ കാംപസുകള്‍ കേന്ദ്രീകരിച്ചു തീവ്രവാദം നടക്കുന്നുവെന്ന യാതൊരു തെളിവുകളുമില്ലാതെ മുസ്‌ലിം സംഘടനകളുടെ മേലിലുള്ള സിപിഎമ്മിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആര്‍എസ്എസിനെയും ക്രിസംഘികളെയും പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ള വിഴുപ്പലക്കല്‍ മാത്രമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി ജയിച്ചിട്ട് അവരെ ആര്‍എസ്എസിന് ഒറ്റുകൊടുക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം.
നൈതിക, ധൈഷണിക മേഖലകളിലുള്ള സമുദായത്തിന്റെ മുന്നേറ്റവും, അതിനു സഹായകമാവുന്ന സംഘടനകളുടെ സാന്നിധ്യവും കാവിവത്കരിക്കപ്പെട്ട സിപിഎമ്മിനെ ചെറുതല്ലാത്ത വിധം വേട്ടയാടപ്പെടുന്നുണ്ട് എന്നതിന് ഉദാഹരണമാണ് ഇത്തരം അസഹിഷ്ണുതയുളവാക്കുന്ന നിലപാടുകള്‍. വര്‍ഗീയത ഇളക്കിവിട്ട് ഒരു സമുദായത്തെയാകെ പ്രതിക്കൂട്ടില്‍ കയറ്റിയ പാലാ ബിഷപ്പിനെ പറ്റി സിപിഎം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത് പാണ്ഡിത്യമുള്ളയാളെന്നും പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളെന്നുമാണ്.
ആര്‍എസ്എസിനെ പോലെ തന്നെ പെരുമാറുകയും അവരുടെ അജണ്ടകള്‍ നടപ്പാക്കുകയും ആണ് സിപിഎം ചെയ്യുന്നത്. ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന സാമൂഹിക, സാമ്പത്തിക, വര്‍ഗീയ ധ്രുവീകരണത്തിന് തിരശീലയ്ക്ക് പിറകില്‍ നിന്ന് അരങ്ങൊരുക്കാനുള്ള സിപിഎം ശ്രമം അവസാനിപ്പിക്കണമെന്നും സെബ ഷിരീന്‍ കൂട്ടിച്ചേര്‍ത്തു .