എറണാകുളത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

Update: 2024-08-13 15:57 GMT

കൊച്ചി: എറണാകുളം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ അടുത്ത മൂന്ന് ദിവസം വൈകിട്ടോ രാത്രിയോ അതിശക്തമോ തീവ്രമോ ആയ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി. മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി. കിഴക്കന്‍ മേഖല പ്രദേശങ്ങളിലെ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്നും നിര്‍ദേശത്തിലുണ്ട്.

കേരളത്തില്‍ രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയത്. ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും ഉണ്ട്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    

Similar News