വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യേണ്ട പരിപാടി ജില്ലാ ഭരണ കൂടം വിലക്കി
കല്‍പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കലക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം സര്‍ക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്.
എംഎസ്ഡിപി പദ്ധതിയില്‍ കല്‍പ്പറ്റ മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഡിസിസി നേതാക്കള്‍ ഉള്‍പ്പെടെ കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധിക്കുകയാണ്.