ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ

Update: 2024-06-25 12:57 GMT
ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി:രാഹുല്‍ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തി പിടിച്ചായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. പ്രതിപക്ഷ അംഗങ്ങള്‍ കരഘോഷം മുഴക്കിയാണ് രാഹുലിനെ സ്വീകരിച്ചത്. രാഹുലിന്റെ സത്യപ്രതിജ്ഞ കാണാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയുടെ വിസിറ്റേഴ്‌സ് ഗ്യാലറിയിലെത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് രാഹുല്‍ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയില്‍ 3,90,030 വോട്ടുകള്‍ക്കും വയനാട്ടില്‍ 3,64,422 വോട്ടുകള്‍ക്കുമാണ് രാഹുല്‍ വിജയിച്ചത്. വടക്കേ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. പ്രിയങ്ക ഗാന്ധി വയനാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും.



Tags:    

Similar News