വയനാട് ജില്ലയിലെ കൊവിഡ് സമ്പര്‍ക്ക വിവരങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു

Update: 2021-04-24 09:50 GMT

വയനാട്: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഈ വ്യക്തികളുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധമായും നിശ്ചിത ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയും ചെയ്യണം.

വെങ്ങപ്പള്ളി ജനസേവാ കേന്ദ്രം നടത്തി വന്നിരുന്ന വ്യക്തി ഏപ്രില്‍ 20ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. സമ്പര്‍ക്ക സാധ്യതയുള്ളവര്‍ ജാഗ്രത പാലിക്കുകയും നിരീക്ഷണത്തില്‍ പോകുകയും ചെയ്യണം. നെടുങ്ങാട് ജുമാ മസ്ജിദില്‍ സ്ഥിരമായി പോകുകയും വളരെ സമയം അവിടെ ചിലവഴിക്കുകയും ചെയ്ത ഒരു വ്യക്തി പോസിറ്റീവായിട്ടുണ്ട്. മസ്ജിദില്‍ പോയവരില്‍ ചെറിയ ലക്ഷണം ഉള്ളവര്‍ പോലും ടെസ്റ്റ് ചെയ്യുന്നതാണ് അഭികാമ്യം. 

തൊവരിമല തണിപ്പുര കോളനിയില്‍ കൊവിഡ് ബാധിതനായ വ്യക്തിക്ക് 50 ലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. തിരുനെല്ലി കുറുമാ കോളനിയില്‍ ഏപ്രില്‍ 22 നും ബത്തേരി ചുള്ളിയോട് കോട്ടയില്‍ കോളനിയില്‍ 20 നും പോസിറ്റീവായ വ്യക്തികള്‍ക്ക് പത്തിലധികം ആളുകളുമായി സമ്പര്‍ക്കമുള്ളതായാണ് വിവരം. മുട്ടില്‍ പഴശ്ശി കോളനിയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു വ്യക്തികള്‍ക്കും പത്തിലധികം സമ്പര്‍ക്കക്കാരുണ്ട്. കുന്താനി വാര്‍ഡ് 3 ലെ താണിപ്പാറ കോളനിയില്‍ പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് 35 ലധികം വ്യക്തികളുമായാണ് സമ്പര്‍ക്കമുള്ളത്. പിലാക്കാവ് കോളനിയില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മേപ്പാടി കൊട്ടനാട് ആനക്കാട് കോളനിയില്‍ ഒരു ക്ലസ്റ്റര്‍ രൂപപ്പെട്ടു വരുന്നുണ്ട്. അതീവ കരുതല്‍ ആവശ്യമാണ്. 

കല്‍പ്പറ്റ പാട്ടക്കൊല്ലി സ്‌നേഹസദനം അന്തേവാസി പോസിറ്റീവായിട്ടണ്ട്. പത്തിലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. ചുള്ളിയോട് സയനാ മോട്ടോഴ്‌സില്‍ 17 വരെ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റീവായിട്ടുണ്ട്. കല്‍പ്പറ്റ കേരളാ ജല അതോറിറ്റി ഓഫിസില്‍ (മൈനര്‍ ഇറിഗേഷന്‍) 20 വരെ ജോലി ചെയ്തിരുന്ന രണ്ടു വ്യക്തികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മാനന്തവാടി കോടതിയിലെ എല്‍.ഡി ക്ലാര്‍ക്ക് പോസിറ്റീവായി. 

നടവയല്‍ ഓട്ടോ സ്റ്റാന്റിനടുത്തു ടാക്‌സി ഓടിക്കുന്ന വ്യക്തി പോസിറ്റീവ് ആയിട്ടുണ്ട്. 19 വരെ ജോലി ചെയ്തിരുന്നു. 

പുല്‍പ്പള്ളി മോര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ക്കിടയില്‍ ധാരാളം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. കല്‍പ്പറ്റ ഇമേജ് കംപ്യൂട്ടേഴ്‌സില്‍ 19 വരെ ജോലി ചെയ്തിരുന്നു ജീവനക്കാരന്‍ പോസിറ്റീവായി. പത്തിലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. കട്ടികുളത്തെ ഫണ്‍ ഫണ്‍ ബേക്കറിയില്‍ 19 വരെ ജോലി ചെയ്ത വ്യക്തിയും അമ്പലവയല്‍ കെ.എസ്.എഫ്.ഇയില്‍ 21 വരെ ജോലി ചെയ്തിരുന്ന ജീവനക്കാരനും പെരിക്കല്ലൂര്‍ കടവ് ഓട്ടോ സ്റ്റാന്‍ഡില്‍ 23 വരെ ജോലി ചെയ്തിരുന്ന ഓട്ടോ തൊഴിലാളികളും പോസിറ്റീവായവരില്‍ ഉള്‍പ്പെടും. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന സഹപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. 

Tags:    

Similar News