അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 8-8.5 ശതമാനം സാമ്പത്തിക വര്‍ധന പ്രവചിച്ച് സാമ്പത്തിക സര്‍വേ റിപോര്‍ട്ട്
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 8-8.5 ശതമാനം വളര്‍ച്ച പ്രവചിച്ച് ഇന്ത്യന്‍ സാമ്പത്തിക സര്‍വേ റിപോര്‍ട്ട്. ഈ വര്‍ഷം 9.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ധനമന്ത്രി നിര്‍മലാ സീതാരമാനമാണ് ബജറ്റിനു മുന്നോടിയായി സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പാര്‍ലമെന്റിന്റെ മേഖപ്പുറത്തുവച്ചത്. 2022-23 വര്‍ഷത്തേക്കുള്ള റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിടുന്നത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പ്രവചിച്ച 9.2 ശതമാനത്തേക്കാള്‍ കുറവാണ് ഇപ്പോഴത്തെ പ്രവചനം.
2020-21 കാലത്തെ ആദ്യ ലോക്ക് ഡൗണുമായി താരതമ്യപ്പെടുത്തിയാല്‍ ഇത്തവണത്തേത് കുറേകൂടി മെച്ചപ്പെട്ടതാണ്.
കാര്‍ഷിക മേഖലയില്‍ വളര്‍ച്ചാനിരക്ക് മറ്റു മേഖലയെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരുന്നെന്നും 2021-22 കാലയളവില്‍ 3.9 ശതമാനത്തിന്റെ വളര്‍ച്ചയുമാണ് പ്രീതീക്ഷിക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു.
ഇത്തവണത്തെ നികുതി പിരിവ് മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ജിഎസ്ടി പിരിവ് പ്രതിമാസം ഒരു ലക്ഷം കോടി കടന്നു.