സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി നാടിനു സമര്‍പ്പിച്ചു

541 കിടക്കകളുള്ള പ്രീ ഫാബ്രിക്കേറ്റഡ് സമുച്ചയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുള്‍പ്പെടെ എല്ലാവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Update: 2020-09-09 10:47 GMT

കാഞ്ഞങ്ങാട്: സംസഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി നാടിനു സമര്‍പ്പിച്ചു. ചട്ടഞ്ചാല്‍ തെക്കിലില്‍ ടാറ്റാ പ്രൊജക്ട് സൗജന്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നല്‍കിയ ടാറ്റാ കോവിഡ് ആശുപത്രി സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഇന്നുച്ചയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലുടെയാണ് മുഖ്യമന്ത്രി ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 541 കിടക്കകളുള്ള പ്രീ ഫാബ്രിക്കേറ്റഡ് സമുച്ചയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുള്‍പ്പെടെ എല്ലാവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യപ്രഭാഷണം നടത്തി. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി.എം. ഗോപിനാഥ് റെഡ്ഡി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിന് ആശുപത്രിയുടെ താക്കോല്‍ കൈമാറി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ചടങ്ങില്‍ മുഖ്യാതിഥിയായി. നിര്‍മ്മാണ പ്രവൃത്തികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച വിവിധ സംഘടനാ പ്രതിനിധികളെ ഉപഹാരം നല്‍കി ആദരിച്ചു. തെക്കില്‍ വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമിയിലാണ് ആശുപത്രി നിര്‍മിച്ചത്. സമസ്തയുടെ നിയന്ത്രണത്തിലുള്ള മലബാര്‍ ഇസ്്‌ലാമിക്ക് കോപ്ലക്‌സിന്റെ സ്ഥലവും വഖഫ് ബോര്‍ഡിന്റെ സഹകരണത്തോടെ ആശുപത്രിക്ക് വിട്ട് നല്‍കിയിരുന്നു. 

Tags:    

Similar News