ഡല്‍ഹിയിലെ പഞ്ചനക്ഷത്ര കൊവിഡ് കേന്ദ്രം ഒഴിവാക്കി

Update: 2021-04-28 02:25 GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ കോവിഡ് -19 കെയര്‍ സെന്റര്‍ ഒഴിവാക്കി. ശക്തമായ വിമര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം. മധ്യഡല്‍ഹിയിലെ അശോക ഹോട്ടലില്‍ നൂറ് മുറികളാണ് പ്രത്യേ കൊവിസ് കേന്ദ്രത്തിനായി ഒരുക്കിയിരുന്നത്. ചാണക്യപുരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗീത ഗ്രോവറിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി.


എന്നാല്‍ ജനങ്ങള്‍ പ്രാണവായു ലഭിക്കാതെയും ആശുപത്രികളില്‍ പ്രവേശനം ലഭിക്കാതെയും മരണപ്പെടുമ്പോള്‍ ഹൈക്കോടതിയിലുള്ളവര്‍ക്കു മാത്രമായി പഞ്ചനക്ഷത്ര കൊവിഡ് കെയര്‍ കേന്ദ്രം ഒരുക്കിയതിനെതിരില്‍ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.ഇതോടെയാണ് പദ്ധതി ഒഴിവാക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്.




Tags:    

Similar News