വൈദ്യുതാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു

അസമിലെ നഗാവോണ്‍ ജില്ലയിലെ ജംഗോനി സ്വദേശി മുഷ്‌റഫ് അലി (26) യാണ് മരിച്ചത്.

Update: 2022-01-18 07:22 GMT

കല്‍പറ്റ: തിരുനെല്ലി പോത്തു മൂലയില്‍ വൈദ്യുതാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു. അസമിലെ നഗാവോണ്‍ ജില്ലയിലെ ജംഗോനി സ്വദേശി മുഷ്‌റഫ് അലി (26) യാണ് മരിച്ചത്. പോത്തുമൂല പരമേശ്വരന്‍ എന്ന വ്യക്തിയുടെ കവുങ്ങ് തോട്ടത്തില്‍ നിന്നും അടക്ക പറിക്കുന്നതിനിടെ ഇരുമ്പ് ഏണി സമീപത്തെ വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം.

ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. തുടര്‍ന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തിരുനെല്ലി പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    

Similar News