കൊവിഡ് ബാധിച്ച് മരിച്ച അതിഥി തൊഴിലാളിയുടെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തി കെഎംവൈഎഫ് കനിവ്

മയ്യിത്തുമായി എന്ത് ചെയ്യണമെന്നറിയാതെ നിന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ ആശ്വാസമായി കെഎംവൈഎഫ് കനിവ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

Update: 2021-06-21 11:30 GMT

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച അസം സ്വദേശിയുടെ അന്ത്യ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് കെഎംവൈഎഫ് കനിവ് മാതൃകയായി. അസം സ്വദേശി ശാക്കിര്‍ ഹസന്റെ മയ്യിത്താണ് കെഎംവൈഎഫ് കനിവ് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്. മയ്യിത്തുമായി എന്ത് ചെയ്യണമെന്നറിയാതെ നിന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ ആശ്വാസമായി കെഎംവൈഎഫ് കനിവ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

കൊവിഡ് പോസിറ്റീവായതോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോവാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. കെഎംവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനിയുടെ നേതൃത്വത്തില്‍ അബ്ദുര്‍റഹ്മാന്‍ ദാരിമി വെട്ടൂര്‍, റിയാസ് മന്നാനി ചുള്ളാളം, അബ്ദുസ്സലാം മന്നാനി വടുതല, ത്വയ്യിബ് പനവൂര്‍, ജുറൈര്‍, അസ്‌കര്‍ പനവൂര്‍, സുജ വെള്ളക്കടവ് എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം തിരുവനന്തപുരം വെള്ളക്കടവ് മുസ്ലിം ജമാഅത്തില്‍ ഖബറടക്കി.

Tags:    

Similar News