
ചെന്നൈ: തമിഴ്നാട്ടില്‍ പതിനെട്ടുവയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം. ബസ് കാത്തുനിന്ന അതിഥിത്തൊഴിലാളിയെയാണ് ഓട്ടോറിക്ഷയില്‍ വലിച്ചുകയറ്റി കത്തികാണിച്ച് പീഡിപ്പിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. കിലാമ്പാക്കം ബസ് ടെര്‍മിനസിന് പുറത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് അവിടെയെത്തിയ ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ വാഹനത്തില്‍ കൊണ്ടു വിടാമെന്നു പറയുകയായിരുന്നു. പെണ്‍കുട്ടി ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് മൂന്നു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വലിച്ച് കയറ്റുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് പെണ്‍കുട്ടിയുടെ നിലവിളി കേട്ടവര്‍ പോലിസിനെ വിവരം അറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ അക്രമികള്‍ വഴിയില്‍ ഇറക്കിവിട്ടത്.