ഗ്യാന്‍വാപി കേസ്;വിചാരണ ഇന്ന് പുനരാരംഭിക്കും

Update: 2022-07-04 04:53 GMT

ലഖ്‌നോ: ഗ്യാന്‍വാപി കേസില്‍ വാരാണസി ജില്ലാ കോടതിയില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം സിവില്‍ കോടതിയിലുണ്ടായിരുന്ന രേഖകള്‍ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രാര്‍ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകള്‍ നല്‍കിയ അപേക്ഷ കേള്‍ക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സര്‍വേ റിപോര്‍ട്ടും കോടതി പരിഗണിക്കും.

Tags:    

Similar News