സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന മെയ് മാസം മുതല്‍ നിലവില്‍ വന്നേക്കും
കോഴിക്കോട്:സംസ്ഥാനത്ത് മെയ് മുതല്‍ പുതിയ വൈദ്യുതി ചാര്‍ജ് നിലവില്‍ വന്നേക്കും.നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള പൊതു അഭിപ്രായം അറിയാനുള്ള ഹിയറിങ് റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ ആരംഭിക്കും.ഇതിന് മുന്നോടിയായി കെഎസ്ഇബി പത്ര പരസ്യം നല്‍കി.
പത്ര പരസ്യം നല്‍കി കഴിഞ്ഞാല്‍ ഉടന്‍ തന്നെ നാല് കേന്ദ്രങ്ങളില്‍ നേരിട്ട് പൊതുഅഭിപ്രായം തേടുന്ന രീതിയാണ് റെഗുലേറ്ററി കമ്മീഷന്‍ സ്വീകരിക്കാറുള്ളത്. കോഴിക്കോടായിരിക്കും ആദ്യ ഹിയറിങ് നടക്കുക. പിന്നീട് പാലക്കാടും കൊച്ചിയിലും തിരുവനന്തപുരത്തും ഹിയറിങ് നടക്കും.ഹിയറിങ്ങുകളില്‍ നിന്ന് ലഭിക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷന്റെ തീരുമാനവും ഒരുമിച്ച് പരിഗണിച്ചതിന് ശേഷമായിരിക്കും താരിഫ് എത്ര വര്‍ധിപ്പിക്കണമെന്ന് തീരുമാനിക്കുക.