' ദി ഹിന്ദു ' പത്രം നൂറോളം മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുന്നു

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മാധ്യമ മേഖലയിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് 'ദി ഹിന്ദു'വിലേത്

Update: 2020-06-24 05:57 GMT

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 'ദി ഹിന്ദു' പത്രം നൂറോളം മാധ്യമപ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മാധ്യമ മേഖലയിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് 'ദി ഹിന്ദു'വിലേത്. കസ്തൂരി & സണ്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ 'ദി ഹിന്ദു' ഗ്രൂപ്പ് നടത്തുന്ന പത്രത്തിന്റെ മുംബൈ എഡിഷനിലാണ് ഏറ്റവുമധികം പേര്‍ക്ക് ജോലി നഷ്ടപ്പെടുക. പുതിയ തീരുമാനപ്രകാരം ഇവിടെ 20 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരോടും ജൂണ്‍ 25 നും 30നും ഇടയില്‍ രാജിവെക്കാനാണ് ആവശ്യപ്പെട്ടത്.

മുന്‍കൂട്ടി ഒരു നോട്ടീസും നല്‍കാതെ അപ്രതീക്ഷിതമായാണ് മാനേജ്‌മെന്റ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. റസിഡന്റ് എഡിറ്റര്‍ മാധ്യമപ്രവര്‍ത്തകരോട് ഫോണില്‍ വിളിച്ച് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും വളരെ കുറഞ്ഞ നഷ്ടപരിഹാരവും വാങ്ങി പിരിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടതെന്ന് ജീവനക്കാര്‍ പറയുന്നു.


The Hindu' Asks Journalists To Resign


Tags:    

Similar News