ജഹാന്‍ഗിര്‍പുരിയിലെ ഹിന്ദുത്വറാലി നടന്നത് അനുമതിയില്ലാതെ

Update: 2022-04-18 16:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാന്‍ഗിര്‍പുരിയില്‍ ആക്രമണം അഴിച്ചുവിട്ട ഹിന്ദുത്വറാലി നടന്നത് പോലിസ് അനുമതിയില്ലാതെ. ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ പേരില്‍ നടത്തിയ റാലിയാണ് മുസ് ലിം പള്ളികള്‍ക്കു നേരെ ആക്രമണം നടത്തിയത്. അതേസമയം സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഭൂരിഭാഗവും ആക്രമണത്തിനിരയായ മുസ് ലിം വിഭാഗത്തില്‍നിന്നാണെന്ന വാര്‍ത്തയും പുറത്തുവന്നു. ഇന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായ 23 പേരില്‍ പ്രതിപ്പട്ടികയില്‍ ഒന്നാമത്തെയാള്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയാണ്. 16 വയസ്സുള്ള കുട്ടിയുടെ വയസ്സ് 22 എന്ന് മാറ്റിയാണ് പോലിസ് രേഖപ്പെടുത്തിയത്.

ഹനുമാന്‍ജയന്തി ആഘോഷിക്കാനാണ് ഹിന്ദുത്വര്‍ റാലി സംഘടിപ്പിച്ചത്. മൂന്നാമത് നടന്ന റാലിയിലുളളവരാണ് ആക്രമണം സംഘടിപ്പിച്ചത്. ഇതിന് അനുമതി തേടിയിരുന്നില്ല. ഇവര്‍ തങ്ങളുടെ റാലി മനപ്പൂര്‍വം പള്ളിക്കടുത്തുകൂടി തിരിച്ചുവിടുകയായിരുന്നു.

റാലിയില്‍ വലിയ ശബ്ദത്തില്‍ പാട്ട് വച്ചിരുന്നു. അവര്‍ കാവിപ്പതാകയും വീശി. ഇവരാണ് പള്ളിയെ ആക്രമിച്ചത്. രണ്ടുകൂട്ടരും ആക്രമണം നടത്തിയെന്നാണ് പോലിസ് ആരോപണം.

റാലിയിലുണ്ടായിരുന്നവര്‍ ആയുധങ്ങള്‍ കൈവശം വച്ചിരുന്നതായി പ്രദേശവാസികള്‍ മൊഴിനല്‍കി. എന്നിട്ടും ആക്രമണത്തിന് പിന്നില്‍ മുസ് ലിംകളാണെന്നാണ് പോലിസ് പറയുന്നതെന്നും അവര്‍ പറഞ്ഞു. റാലിയുണ്ടായിരുന്നവരാണ് മുസ് ലിംപള്ളികള്‍ക്കുനേരെ കല്ലെറിഞ്ഞതെന്ന് അവര്‍ പറയുന്നു.

അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്റെ പേരില്‍ വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.

Tags:    

Similar News