തിരുനെല്ലി: തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ആക്കൊല്ലികുന്ന് വനഭാഗത്ത് പുള്ളിമാനെ കെണിവെച്ച് വേട്ടയാടി കൊന്നവരെ തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം വി ജയപ്രസാദിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ആത്താട്ടുകുന്ന് കോളനിയിലെ സുരേഷ്(32) അപ്പപ്പാറ സ്വദേശി മണിക്കുട്ടന് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൂടെയുണ്ടായിരുന്ന ആക്കൊല്ലിക്കുന്ന് കോളനിയിലെ സുനില്‍, പാഴ്സി കോളനിയിലെ റിനീഷ്, അപ്പപ്പാറ സ്വദേശിയായ അജിത്ത് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി 8 മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ വനത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. വനംവകുപ്പ് ജീവനക്കാര്‍ എത്തിയപ്പോള്‍ വേട്ടയാടി കൊന്ന മാനിനെ ഇവര്‍ പാചകം ചെയ്യുകയായിരുന്നു.